HOME
DETAILS
MAL
ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് യുവതി; ഭര്‍തൃ സഹോദരന് പെട്രോളൊഴിച്ച് കത്തിച്ചു, യുവതിക്ക് ദാരുണാന്ത്യം
backup
October 06 2021 | 05:10 AM
തിരുവനന്തപുരം: ഭര്‍തൃ സഹോദരന് പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി സ്വന്തം വീട്ടിലായിരുന്നു വൃന്ദ കഴിഞ്ഞിരുന്നത്. ശരീരത്തില്‍ 75 ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റിരുന്നു.
ഭര്‍ത്താവുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഭര്‍തൃ സഹോദരന് സുബിന്‍ലാലിനെ അറിയിച്ചതിനെ തുടര്‍ന്ന് വൃന്ദ തയ്യല്‍ പഠിക്കുന്ന കടയില്‍ കയറിച്ചെന്ന് ഇയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലിസ് കേസ്.
സെപ്തംബര്‍ 29നായിരുന്നു ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30ടെയാണ് മരണം. യുവതിയുടെ ഭര്തൃസഹോദരന് സുബിന്‍ലാല്‍(29)ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."