'രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും' വിഡി സതീശന്‍
തിരുവനന്തപുരം: നവകേരള സദസില്‍ ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും നടക്കുകയാണ്. പാലൂട്ടി വളര്‍ത്തുന്ന ക്രമിനലുകള്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
സ്വന്തം പാര്‍ട്ടിക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത മനസ്ഥിതിയാണ്. സദസിനെ നിയന്ത്രിക്കുന്നത് ഒരുകൂട്ടം ക്രിമിനലുകളാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നവകേരള സദസിനിടെ വെള്ളിയാഴ്ച സിപിഎം പ്രവര്‍ത്തകനു ക്രൂര മര്‍ദനമേറ്റിരുന്നു. തമ്മനം ഈസ്റ്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിനാണ് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മറൈന്‍ ഡ്രൈവില്‍ ഇന്നലെ നടന്ന നവകേരള സദസിനിടെയായിരുന്നു സംഭവം.
വേദിയില്‍ പ്രതിഷേധിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് അരികില്‍ ഇരുന്നതിന് പിന്നാലെയായിരുന്നു തന്നെയും ആക്രമിച്ചതെന്ന് പാര്‍ട്ടി വിട്ട റയീസ് വ്യക്തമാക്കി. തല്ലുകൊള്ളുന്നതിനിടെ താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് റയീസ് പറയുന്നത്. ഇനി സി.പി.എമ്മില്‍ തുടരില്ലെന്നും റയീസ് പറയുന്നു. തുടര്‍ന്ന് റയീസ് പാര്‍ട്ടി വിടുകയും ചെയ്തു.
പരിക്കേറ്റ റയീസ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി അംഗമാണെന്ന് പറഞ്ഞിട്ടും അത് വകവക്കാതെ അമ്പതോളം പേര്‍ വളഞ്ഞിട്ട് മര്‍ച്ചിച്ചെന്ന് റയീസ് പറഞ്ഞു. ദേഹമാസകലം ഏറ്റ പരിക്കും അത് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നായതിന്റെ മനോവേദനയും സഹിക്കാനാവാതെയാണ് ഇനി പാര്‍ട്ടിയിലില്ലെന്ന തീരുമാനം റയീസ് എടുത്തത്. എന്നാല്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
നവ കേരള സദസിന്റെ വേദിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തര്‍ ആക്രമിച്ച ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകരായ ഹനീന്‍, റിജാസ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
'രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും' വിഡി സതീശന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."