ലഖിംപൂര്‍ സംഭവം: അജയ് മിശ്രയ്ക്ക് വീഴ്ച സംഭവിച്ചെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: ലംഖിപ്പൂര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യ വിവാദം ഉണ്ടാക്കിയെന്ന് പാര്‍ട്ടി വിലയിരുത്തി.
കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്‌ഐആര്‍. അപകടമുണ്ടാക്കുന്ന രീതിയില്‍ ആശിഷ് വാഹനം കര്‍ഷകര്‍ക്ക് നേരെ ഓടിച്ചു. ഇതിന് ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയ ആശിഷ് കര്‍ഷകര്‍ക്ക് നേരെ വെടിവെയ്ക്കുകയിരുന്നു. പിന്നീട് കരിമ്പിന്‍ തോട്ടത്തിലേയ്ക്ക് ഓടി മറഞ്ഞുവെന്നും എഫ് ഐ ആറില്‍ പറയുന്നു. ഇതോടെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.
അതേസമയം യു.പിയിസെ സീതാപൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാവിലെ മുതല്‍ റദ്ദാക്കിയിരിക്കുകയാണ്. 48 മണിക്കൂറിലേറെയായി കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. പ്രിയങ്കയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം സീതാ പൂരില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."