HOME
DETAILS
MAL
ജനപ്രതിനിധിയായിരിക്കാന്‍ വയ്യെങ്കില്‍ രാജിവയ്ക്കണം; സഭയില്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ പി.വി അന്‍വറിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
backup
October 06 2021 | 06:10 AM
തിരുവനന്തപുരം: തുടര്‍ച്ചയായി നിയമസഭയില്‍ ഹാജരാകാത്ത സംഭവത്തില്‍ പി.വി അന്‍വറിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനപ്രതിനിധിയായിരിക്കാന്‍ വയ്യെങ്കില്‍ രാജിവയ്ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരും മുന്നണിയും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.
പി വി അൻവർ ജനപ്രതിനിയായി ഇരിക്കാൻ ആവില്ലെങ്കിൽ രാജി വെക്കണം. സഭയിലെ അസാന്നിധ്യം, റൂൾസ് ഓഫ് പ്രൊസീഡർ പരിശോധിച്ചു നടപടികൾ സ്വീകരിക്കും. ബിസിനസ് നടത്താൻ അല്ലല്ലോ ജനപ്രതിനിധി ആക്കിയത്? എൽ ഡി എഫും സർക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളാൽ സഭയിൽ ഹാജരായില്ലെങ്കിൽ മനസിലാക്കാം. സഭാ നടപടി ചട്ടം പരിശോധിച്ചു തുടർ നടപടി സ്വീകരിക്കും. "- വി ഡി സതീശൻ
അവധിക്ക് അപേക്ഷ നല്‍കാതെയാണ് പി.വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."