പ്ലസ് വണ്‍ സീറ്റിനു ക്ഷാമം; മെറിറ്റില്‍ 655 സീറ്റുകള്‍ മാത്രം ബാക്കി
പ്ലസ്വണ് സീറ്റിനു ക്ഷാമം തുടരുന്നു. സംസ്ഥാനത്ത് രണ്ടാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോഴും സീറ്റില്ലാതെ വിദ്യാര്‍ഥികള്‍. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇഷ്ടവിഷയങ്ങള്‍ കിട്ടാതെ ഇപ്പോഴും പുറത്തുതന്നെ നില്‍ക്കുന്നത്. ഒന്നാംഘട്ട അലോട്ട്മെന്റ് പുറത്തുവന്നപ്പോള്‍ പകുതിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റില്ലായിരുന്നു.
ഇന്ന് രണ്ടാംഘട്ട അലോട്ട്മെന്റ് പുറത്തുവന്നതോടെ മെറിറ്റില്‍ 655 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് കൂടെയാണ് ബാക്കിയുള്ളത്. മാനേജ്മെന്റ് സീറ്റുകള്‍ ലഭിക്കണമെങ്കില്‍ വലിയ തുക കെട്ടിവയ്ക്കണം.
അണ്‍എയ്ഡഡ് മേഖലയിലാവട്ടെ ഭീമമായ ഫീസുമാണ് ഈടാക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് വഴി പ്രശ്നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ ഇപ്പോഴും പുറത്താണ്. ഇത് വിദ്യാര്‍ഥികളില്‍ ആശങ്കയേറ്റുന്നു. 1,95,706 പേരാണ് ഇപ്പഴും പുറത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."