ഇഷ്ടമുള്ള സ്കൂളുകളില്‍ ചേരാം, ടിസി നിര്‍ബന്ധമില്ല, സെല്‍ഫ് ഡിക്ലറേഷന്‍ മതിയെന്ന് മന്ത്രി
തിരുവന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ഇനി ഇഷ്ടമുള്ള സ്കൂളുകളില്‍ ടിസി ഇല്ലതെ ചേരാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ ടിസി ഇല്ലാതെ തന്നെ ഇഷ്ടമുള്ള സ്കൂളുകളില്‍ ചേരാം. ഇതുസംബന്ധിച്ച് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നിയമസഭയില്‍ ഷംസീര്‍ എം.എല്‍.എയുടെ സബ്മിഷനു നല്കിയ മറുപടിയിലാണ് വ്യക്തമാക്കിയത്. ചില സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെ വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്.
ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രസ്തുത സ്കൂളുകളിലെ പ്രധാന അധ്യാപകന് അത് നല്‍കണം. വിദ്യാര്‍ഥി പുതുതായി ചേരാന്‍ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തേ അഡ്മിഷന് നല്കാന് സാധിക്കൂ. കൊവിഡ്കാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ട്രാന്‍സ്ഫര്‍ സിംഗിള്‍ വിന്‍ഡോ അഡ്മിഷന് നടപടി ക്രമം അനുസരിച്ച് മാത്രമേ നടക്കൂവെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."