കയര്‍ ഫെഡില്‍നിന്നു വിരമിച്ച സി.പി.എം ഉദ്യോഗസ്ഥരെ വീണ്ടും നിയമിച്ചതില്‍ റിപോര്‍ട്ട് തേടിയതായി മന്ത്രി
തിരുവനന്തപുരം: കയര്‍ഫെഡില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വീണ്ടും നിയമനം നല്‍കിയെന്ന ആരോപണത്തില്‍ വകുപ്പ് തല റിപ്പോര്‍ട്ട് തേട
ിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കയര്‍ഫെഡിലെ വിവാദനിയമനങ്ങളെ കുറിച്ചന്വേഷിക്കാന്‍ കയര്‍ഫെഡ് ഡയറക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അഡീഷനല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. കയര്‍ഫെഡില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവരെ വിരമിച്ചതിന് ശേഷവും നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം.
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ ഭാര്യ ഷീല നാസറാണ് കയര്‍ ഫെഡ് ആസ്ഥാനത്തെ പേഴ്‌സണല്‍ മാനേജര്‍. 58 തികഞ്ഞതോടെ ജൂലൈയില്‍ ഇവര്‍ വിരമിച്ചു. പക്ഷെ അതേ തസ്തികയില്‍ വീണ്ടും ഇവരെതന്നെ നിയമിക്കുകയായിരുന്നു. സമാനരീതിയില്‍ സി.ഐ.ടി.യു എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി എംപി നാരായണനും നിയമനം നല്‍കി.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും ക്രമക്കേട് നടന്നു. വര്‍ക്കര്‍ തസ്തികയില്‍ ജോലി ചെയ്ത 29 പേരെയും സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്ത രണ്ടു പേരെയും അടക്കം 31 പേരെ സ്ഥിരപ്പെടുത്താന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കയര്‍ ഫെഡ് ബോര്‍ഡ് യോഗം തീരുമാനിച്ചു. നിയമന ഉത്തരവ് ഇറങ്ങിയപ്പോള്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യാ സഹോദരന്‍ എസ് സുരേഷ് ഉള്‍പ്പെടെ 19 പേര്‍ മാത്രമാണ് സ്ഥിരപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."