കര്‍ഷകരെ കാര്‍ കയറ്റി കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരുടെ മരണത്തിലേക്ക് നയിച്ചതില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.
ഇന്നലെ പുറത്തുവന്ന എഫ്.ഐ.ആറില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിരുന്നു. മന്ത്രി അജയ് മിശ്രയും മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന പരാതി പരാമര്‍ശിക്കുന്നു.
മറ്റുപലര്ക്കെതിരെയും കണ്ടാലറിയുന്നവര്‍ എന്ന പേരിലാണ് കേസെടുത്തത്. മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു. ആശിശ് മിശ്ര സ്ഥലത്തുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വിഡിയോയും പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."