വയനാട്ടില്‍ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു
വയനാട്ടില്‍ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു
വയനാട്: കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്ര എട്ടരയോടെയാണ് സംഭവവം. മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് തട്ടിക്കൊണ്ടുപോയത്. ചാമരാജ് നഗറില്‍ നിന്നും കോഴിക്കോടേക്ക് പോകും വഴി ഒരു സംഘം ആളുകള്‍ വാഹനം തടഞ്ഞ് വെക്കുകയും ഇരുവരെയും മറ്റൊരു കാറിലേക്ക് ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. ഇടക്ക് സംഘം തട്ടിക്കൊണ്ടുപോയ രണ്ടുപേരെ മേപ്പാടിക്ക് സമീപം ഇറക്കിവിട്ടു. തുടര്‍ന്നാണ് ഇരുവരും പൊലിസില്‍ പരാതി നല്‍കിയത്. പത്തോളം പേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് സൂചന. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."