കൊന്നത് മന്ത്രിപുത്രന്‍
ലഖ്‌നൗ: ലേഖിംപൂര്‍ ഖേരി കര്‍ഷക കുരുതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍. ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ചാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്ന് കൊലക്കുറ്റം ചുമത്തുന്ന എഫ്.ഐ.ആറിലുണ്ട്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും മകന്‍ ആശിഷ് മിശ്രയുടെയും ഗൂഢാലോചനയുണ്ടെന്നും എഫ്.ഐ.ആര്‍ പറയുന്നു. 20 ഓളം പേരുടെ പങ്കും എഫ്.ഐ.ആറിലുണ്ട്. ആശിഷ് മിശ്ര തന്റെ മഹീന്ദ്ര ഥാര്‍ ജീപ്പിന്റെ ഇടതുഭാഗത്താണ് ഇരുന്നത്. കര്‍ഷകര്‍ക്കുനേരേ ഇയാള്‍ വെടിവച്ചു. വൈകിട്ട് മൂന്നിനാണ് സംഭവമുണ്ടായത്. മിശ്രയ്‌ക്കൊപ്പം 20 ഓളം പേരുണ്ടായിരുന്നു.
ഇവര്‍ സായുധരായിരുന്നു. ആക്രമണം നടന്ന ബാന്‍ബിര്‍പൂരില്‍ വെടിയേറ്റാണ് കര്‍ഷകരായ നാന്‍പാറയിലെ മട്രോണിയ സ്വദേശികളായ ഗുര്‍വിന്ദര്‍ സിങും മകന്‍ സുഖ്‌വിന്ദര്‍ സിങ്ങും കൊല്ലപ്പെട്ടത്. ബി.ജെ.പി മന്ത്രിയുടെ മകന്‍ ഓടിച്ച വാഹനം താഴേയ്ക്ക് മറിഞ്ഞത് മറ്റ് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയാക്കിയെന്നും തികുനിയ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.
മറിഞ്ഞ കാറിനു ചുറ്റും നിരവധി പേര്‍ തടിച്ചുകൂടിയപ്പോള്‍ മിശ്ര വീണ്ടും വെടിയുതിര്‍ത്തെന്നും അപകടസ്ഥലത്തുനിന്ന് മറ്റൊരു കാറില്‍ രക്ഷപ്പെട്ടെന്നും അടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."