'113 കിലോവാട്ട് ബാറ്ററി പാക്ക്, ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തന്‍' ഫിസ്‌കര്‍ ഓഷ്യന്‍ ഇന്ത്യന്‍ നിരത്തില്‍
'113 കിലോവാട്ട് ബാറ്ററി പാക്ക്, ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തന്‍' ഫിസ്‌കര്‍ ഓഷ്യന്‍ ഇന്ത്യന്‍ നിരത്തില്‍
ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഓഷ്യന്‍ എക്‌സ്ട്രീം വിഗ്യാന്‍ എഡിഷന്‍ ഇന്ത്യന്‍ നിരത്തിലെത്തി. അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയായ ഫിസ്‌കറിന്റെ ഓഷ്യന്‍ എന്ന മോഡലാണ് ഹൈദരാബാദിലെ നിരത്തുകളിലെത്തിയത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മാസം ഫിസ്‌കര്‍ ഹൈദരാബാദില്‍ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് തുറന്നിരുന്നു. ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പ്രഖ്യാപിച്ചതിനൊപ്പം തന്നെ ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുമെന്ന് ഫിസ്‌കര്‍ അറിയിച്ചിരുന്നു. ഈ വാഹനത്തിന്റ ഉയര്‍ന്ന വകഭേദമായ എക്‌സ്ട്രീം വേര്‍ഷനാണ് എത്തിക്കുമെന്ന് അറിയിച്ചിരുന്നത്. ഓഷ്യന്‍ എക്‌സ്ട്രീം വിഗ്യാന്‍ എഡിഷന്‍ എന്ന പേരിലായിരിക്കും ഇത് എത്തുകയെന്നാണ് അറിയിച്ചിരുന്നത്.
ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് കിടപിടിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഫിസ്‌കര്‍ ഓഷ്യന്‍ ഇലക്ട്രിക് എസ്.യു.വി. കറുപ്പ് നിറത്തിലുള്ള വാഹനമാണ് ഹൈദരാബാദിലെ നിരത്തുകളില്‍ കണ്ടത്. വാഹനത്തിന്റെ റിയര്‍ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, നീളത്തിലുള്ള സ്റ്റോപ്പ് ലാമ്പ് നല്‍കിയിട്ടുള്ള റൂഫ് സ്‌പോയിലര്‍, റെക്ട്രാറ്റബിള്‍ ഡോര്‍ ഹാന്‍ഡില്‍ എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനത്തിന്റേതായ ഭാവങ്ങള്‍ പ്രകടിപ്പിക്കാത്ത വാഹനമാണ് മുന്‍വശമാണ് ഓഷ്യനുള്ളത്. വലിപ്പം കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പും ഇതിന് മധ്യത്തില്‍ നല്‍കിയിട്ടുള്ള ലൈറ്റ് സ്റ്റഡുകളുമാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം. വലിപ്പം കുറഞ്ഞ ഗ്രില്ലും താരതമ്യേന വലിപ്പമേറിയ എയര്‍ ഡാമുമാണ് മുന്‍വശത്തെ മറ്റ് സവിശേഷതകള്‍. അലോയി വീലുകളുടെ ഡിസൈന്‍ ഉള്‍പ്പെടെയുള്ളത് മറ്റ് വാഹനങ്ങളുമായി സമാന അവകാശപ്പെടാന്‍ കഴിയാത്തതാണ്.
ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഓഷ്യന്‍ എക്‌സ്ട്രീം വിഗ്യാന്‍ എഡിഷന്‍. 113 കിലോവാട്ട് ബാറ്ററി പാക്കും രണ്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 572 ബി.എച്ച്.പി. പവറും 737 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ നാല് സെക്കന്റില്‍ താഴെ സമയം മതി. ഒറ്റത്തവണ ചാര്‍ജില്‍ 570 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."