HOME
DETAILS
MAL
വണ്ടൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
backup
December 12 2023 | 07:12 AM
റിയാദ്: മലപ്പുറം വണ്ടൂർ ചോക്കാട് കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മുസ്തഫ(63) റിയാദ് സുലൈമാനിയ മിലിട്ടറി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. മുപ്പത്തിയഞ്ചു വർഷമായി ഇതേ ഹോസ്പിറ്റലിൽ ജീവനക്കരനായിരുന്നു
കുടുംബം ഇപ്പോൾ റിയാദിലുണ്ട്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ സൈനബ. ഭാര്യ: റംലത്ത്. മക്കൾ: ആരിഫ്, മുഹമ്മദ്, അൽഫ മോൾ. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരികയാണ്.
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."