രാജസ്ഥാന് മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ
രാജസ്ഥാന് മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. സാങ്കനേറില്‍ നിന്നുള്ള എംഎല്‍എയാണ് ഭജന്‍ലാല്‍ ശര്‍മ. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അദ്ദേഹം. ദിയാ കുമാരിയും പ്രേം ചന്ദ് ബൈര്‍വയും രാജസ്ഥാന്റെ പുതിയ ഉപമുഖ്യമന്ത്രിമാരാകും.
വാസുദേവ് ദേവ്നാനിയാകും നിയമസഭാ സ്പീക്കര്‍. മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ, ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്നാഥ്, ദിയാ കുമാരി, അനിത ഭാദേല്‍, മഞ്ജു ബാഗ്മര്‍, അര്ജുന് റാം മേഘ്വാള് മുതലായവരുടെ പേരുകള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വേളയില്‍ സജീവമായി ചര്‍ച്ചയിലുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിക്കുകയായിരുന്നു. വസുന്ധരരാജെ സിന്ധ്യയാണ് ഭജന്‍ലാല്‍ ശര്‍മയുടെ പേര് മുന്നോട്ടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."