HOME
DETAILS
MAL
പെഗാസസ് ഉപയോഗിച്ച് ദുബൈ ഭരണാധികാരി മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തി
backup
October 08 2021 | 04:10 AM
ലണ്ടന്‍: ഇസ്റാഈലി കമ്പനിയുടെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ദുബൈ ഭരണാധികാരി മുന്‍ ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ബ്രിട്ടിഷ് കോടതി. മുന്‍ ഭാര്യയുടെയും അവരുടെ അഭിഭാഷകരുടെയും ഫോണ്‍ ചോര്‍ത്താന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടിഷ് കോടതി കണ്ടെത്തിയത്. മുന്‍ ഭാര്യയും ജോര്‍ദാന്‍ രാജകുമാരിയുമായ ഹയ ബിന്ത് അല്ഹുസൈന്റെയും അവരുമായി അടുത്ത ബന്ധമുള്ളവരുടെയും ഫോണുകളാണ് ചോര്‍ത്തിയത്.
കഴിഞ്ഞ മെയ് അഞ്ചിന് നടത്തിയ വിധിപ്രസ്താവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. ഇരുവരുടെയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഫോണ്‍ ചോര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."