വെര്‍ച്ചല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് ഇല്ലാത്തവരെ കടത്തി വിടേണ്ട; ശബരിമലയില്‍ കൃത്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി
വെര്‍ച്ചല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് ഇല്ലാത്തവരെ കടത്തി വിടേണ്ട; ശബരിമലയില്‍ കൃത്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുന്‍കൂട്ടി ബുക്ക് ചെയ്യാതെ വരുന്നവരെ ശബരിമലയിലേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി. നിലവിലെ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിലയിരുത്തിയ ഹൈക്കോടതി, ബെഞ്ച്, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിര്‍ദ്ദേശിച്ചു.
സ്‌പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്‌പോട്ട്ബുക്കിങ് പരിധി സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കണം. വരി നില്‍ക്കുന്നവര്‍ക്ക് കൃത്യമായ സൗകര്യം ഒരുക്കണമെന്നും നൂറു പേര്‍ നില്‍ക്കേണ്ട ഇടത്ത് ഇരുന്നൂറുപേരെ നിര്‍ത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് എത്തുന്നവരെ പറഞ്ഞുവിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. ശബരിമല സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണ വിധേയമാണ്. നിലയ്ക്കലും സ്ഥിതിഗതികള്‍ സാധാരണ നിലയിലായി. ഇന്നലെ തൊണ്ണൂറ്റിയൊന്നായിരം പേരാണ് പതിനെട്ടാം പടി കയറിയത്. നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം തീര്‍ത്ഥാടകരെ മണിക്കൂറുകളോളം വണ്ടിക്കുള്ളില്‍ തന്നെ തടഞ്ഞിട്ടിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറി. പമ്പയിലും സന്നിധാനത്തും സ്ഥിതി നിയന്ത്രണ വിധേയമണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."