HOME
DETAILS
MAL
സുബഹി നിസ്ക്കാരത്തിനെത്തി പള്ളിയില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന 55കാരനെ വെടിവെച്ചു കൊന്നു; സംഭവം യു.പിയില്‍
backup
October 08 2021 | 09:10 AM
ലക്നോ: ഉത്തര്‍പ്രദേശിലെ പള്ളിയില്‍ നിസ്ക്കാരത്തിനെത്തിയ ആളെ വെടിവെച്ചുകൊന്നു. കൊലുവ ഗ്രാമത്തില്‍ സിദ്ധാര്‍ഥ് നഗറിലെ ചിലിയ ഏരിയയില്‍ 55 കാരനായ ഖമറുസ്സമാന് എന്നായാളാണ് വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
സുബഹി നിസ്ക്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന് ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ എസ്.പി സുരേഷ് ചന്ദ് റാവത്ത് പറഞ്ഞു. പൊലിസെത്തിയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."