'തിരികെ സ്‌കൂളിലേക്ക്'; സ്‌കൂള്‍ തുറക്കാനുള്ള അന്തിമ മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. പൊതുനിര്‍ദ്ദേശങ്ങളടക്കം മാര്‍ഗരേഖയ്ക്ക് എട്ട് ഭാഗങ്ങളാണുള്ളത്. വിദ്യാഭ്യാസ ആരോഗ്യമന്ത്രിമാര്‍ സംയുക്തമായാണ് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
പ്രധാനചുമതല വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണവകുപ്പുകള്‍ക്കാണ്. രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിടാം. സ്‌കൂളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിയോഗിക്കണം.
ഓരോ ക്ലാസ്സും ഒരോ ബയോബബിളായിരിക്കും. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ക്ലാസുകള്‍ നടത്തുക.
അനുബന്ധ രോഗങ്ങളുള്ള കുട്ടികളും വീടുകളില്‍ കൊവിഡ് പൊസിറ്റീവായവരോ നിരീക്ഷണത്തിലുള്ളവരോ ഉള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ല. ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനവും പോലീസ് മേല്‍നോട്ടവും ഉറപ്പാക്കും. പിടിഎ യോ?ഗങ്ങള്‍ ചേ!ര്‍ന്ന് പ്രദേശത്തെ ആശുപത്രികളുമായി സഹകരിക്കാനുള്ള സാധ്യതയും പരിശോധിക്കും.
സ്‌കൂളുകള്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. സാധിക്കാത്തവര്‍ക്ക് കെഎസ്ആര്‍ടിസി സഹായം നല്‍കും. ഉച്ചഭക്ഷണം നല്‍കുന്നത് സ്‌കൂളുകളുടെ സാഹചര്യം കണക്കിലെടുത്താകുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."