HOME
DETAILS
MAL
സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ യോഗ്യമാവണം: മനുഷ്യാവകാശ കമ്മീഷന്
backup
October 08 2021 | 14:10 PM
കോട്ടയം: അംഗനവാടികളിലും സ്കൂളുകളിലും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.
ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് വിതരണം ചെയ്യുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ സപ്ലൈക്കോ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും പരാതി ഉണ്ടായാല്‍ മാറ്റി നല്‍കാറുണ്ടെന്നും സപ്ലൈക്കോ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ചു പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."