ലഖിംപുര്‍ കേസില്‍ മന്ത്രി പുത്രന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും; ചുമത്തിയിരിക്കുന്നത് കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകള്‍
ന്യുഡല്‍ഹി: കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകനെ ഇന്ന് ലഖിംപുര്‍ ഖേരികേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. കൊലപാതകം അടക്കം ഗുരുതരമായ എട്ട് വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിനും സാധ്യതയുണ്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടു നിന്നിരുന്നു. മകന്‍ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മന്ത്രി പുത്രന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള നവജ്യോത് സിംങ് സിദ്ദുവിന്റെ നിരാഹാര സമരം തുടരുകയാണ്.
ലഖിംപുര്‍ സമരത്തിനിടെ മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വീട്ടിലാണ് നിരാഹാരം ഇരിക്കുന്നത്. അജയ്മിശ്രയെ അറസ്റ്റ് ചെയ്യും വരെ സിദ്ദു മൗനവ്രതത്തിലാണ്.
കേന്ദ്ര സഹമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്താലേ നീതി കിട്ടുവെന്ന് മരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."