യുവാവിനെ കൊന്നത് 13 വയസ്സുള്ള ആണ്‍കടുവ; കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജ്ജിതം
യുവാവിനെ കൊന്നത് 13 വയസ്സുള്ള ആണ്‍കടുവ; കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജ്ജിതം
വയനാട്: വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് യുവാവിനെ ആക്രമിച്ച് കൊന്നത്. കടുവ സെന്‍സസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ കടുവയെ വകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണിതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36) എന്ന ക്ഷീരകര്‍ഷകനാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വകാര്യഭൂമിയില്‍ പുല്ലരിയാന്‍ പോയപ്പോഴായിരുന്നു ഇത്. കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആശങ്കയിലാണ് പ്രദേശത്ത് ജനങ്ങള്‍ കഴിയുന്നത്.
വനംവകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വാകേരിയിലെ കടുവയെ പിടികൂടാനായി വനം വകുപ്പിന്റെ 80 അംഗ സ്‌പെഷ്യല്‍ ടീം ഇന്ന് വയനാട്ടിലെത്തും. കൂടുതല്‍ തോക്കുകളും ക്യാമറകളും വനം വകുപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസം കോഴി ഫാമിനടുത്ത് കണ്ടതടക്കം പ്രദേശത്ത് കണ്ട എല്ലാ കാല്‍പാടുകളും ഒരേ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."