HOME
DETAILS
MAL
സഭയില്‍ സ്വകാര്യബില്‍ വീട്ടമ്മമാര്‍ക്കും ക്ഷേമനിധി വേണം
backup
October 09 2021 | 04:10 AM
തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ടി.വി ഇബ്രാഹിമും അക്ഷയ സംരംഭകര്‍ക്ക് ക്ഷേമനിധി വേണമെന്നാവശ്യപ്പെട്ട് എന്‍. ഷംസുദ്ദീനും നിയമസഭയില്‍ സ്വകാര്യബില്‍ കൊണ്ടുവന്നു.
രാവിലെ മുതല്‍ രാത്രി വരെ നീളുന്ന വീട്ടമ്മമാരുടെ പ്രയത്‌നങ്ങള്‍ സമൂഹം കാണാതെ പോകുന്നത് ശരിയല്ലെന്നും സമയം നോക്കാതെയും ഒറ്റ ദിവസം പോലും അവധിയെടുക്കാതെയും ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ ഏറ്റവും അവസാനം നിര്‍വഹിക്കപ്പെടുന്നത് അവരുടെ സ്വന്തം ആവശ്യങ്ങളാണെന്നും ബില്‍ അവതരിപ്പിച്ച് ടി.വി ഇബ്രാഹിം പറഞ്ഞു.
എല്ലാ വീട്ടമ്മമാരും മുഴുസമയ തൊഴിലാളികളാണ്. ഇടവേളകളില്ലാതെ വിവിധ ജോലികളില്‍ പൂര്‍ണസമയം വ്യാപൃതമായിരിക്കുന്ന ഇവരുടെ ജീവിതം ദുസഹമാണ്. പനി ബാധിച്ചാലും മഴ പെയ്താലും വെള്ളപ്പൊക്കം വന്നാലും വരള്‍ച്ച വന്നാലും വിശ്രമമില്ല. വീട്ടുകാര്‍ പട്ടിണിയിലാകാതിരിക്കാന്‍ എല്ലാം സഹിച്ചും ക്ഷമിച്ചും അവര്‍ ജോലികള്‍ തീര്‍ക്കുന്നു. കാനേഷുമാരി കണക്കുകളില്‍ ഇവരുടെ ജോലി സ്ഥലം പിടിക്കുന്നില്ല. വീട്ടമ്മയെ തൊഴില്‍രഹിതയായാണ് അടയാളപ്പെടുത്തുന്നത്. ഈ അവസ്ഥ മാറണം. ഒരു നിശ്ചിത തുക അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി മാറ്റിവയ്ക്കണമെന്ന് ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടു. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജും സംസാരിച്ചു. ബില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി മാറ്റി.
അക്ഷയ സംരംഭകര്‍ക്ക് ക്ഷേമനിധി ആവശ്യം ഉന്നയിച്ചു ഷംസുദ്ദീന്‍ നേരത്തേ അവതരിപ്പിച്ച ബില്ലിന്റെ തുടര്‍ ചര്‍ച്ചയും സഭയില്‍ നടന്നു. അക്ഷയ സംരംഭകര്‍ക്ക് മാന്യമായ വേതനവും തൊഴില്‍ സൗകര്യങ്ങളും ഉറപ്പുവരുത്താനും അക്ഷയ കേന്ദ്രങ്ങളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ബില്‍. എന്നാല്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഷംസുദ്ദീന്‍ പ്രമേയം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."