HOME
DETAILS
MAL
വ്യാജസമ്മതപത്രം ; യുവതിക്ക് നിയമനം നല്കി പി.എസ്.സിയുടെ പ്രായശ്ചിത്തം
backup
October 09 2021 | 04:10 AM
ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്നാണ് നിയമനം ലഭിക്കാതെ പോയത്
കോട്ടയം: വ്യാജസമ്മതപത്രത്തിന്റെ മറവില്‍ ജോലി നഷ്ടമായ ശ്രീജയോട് ഒടുവില്‍ പ്രായശ്ചിത്തം ചെയ്തു പി.എസ്.സി. തെറ്റുബോധ്യമായ പി.എസ്.സി പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂര്‍ ചെറിയമുളയ്ക്കല്‍ എസ്. ശ്രീജയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ശുപാര്‍ശ നല്കി.
പി.എസ്.സിയുടെ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് അസിസ്റ്റന്റ് സെയില്സ്മാന് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതിനെ തുടര്‍ന്നാണ് നിയമനം ലഭിക്കാതെ പോയത്. ശ്രീജ നല്കിയ പരാതിയില്‍ പൊലിസ് അന്വേഷണം നടക്കുകയാണ്.
ഇതിനിടെയാണ് ശ്രീജയെ കോട്ടയം പി.എസ്.സി ഓഫിസില്‍ വിളിച്ചുവരുത്തി ഇന്നലെ ഉച്ചയോടെ നിയമന ശുപാര്‍ശ കൈമാറിയത്. അസി. സെയില്സ്മാന് റാങ്ക് പട്ടികയില്‍ ജനറല്‍ വിഭാഗത്തില്‍ 233-ാം റാങ്കായിരുന്നു ശ്രീജയ്ക്ക്. കൊല്ലം സ്വദേശിയായ മറ്റൊരു ശ്രീജയില്‍ നിന്നു ജോലി വേണ്ടെന്ന സമ്മതപത്രം ഒപ്പിട്ടുവാങ്ങി ചിലര്‍ പി.എസ്.സിയില്‍ ഹാജരാക്കുകയായിരുന്നു.
തുടര്‍ന്നാണ് ശ്രീജയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടത്. ജില്ലാ പൊലിസ് മേധാവിക്കും പി.എസ്.സിക്കും ശ്രീജ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് കോട്ടയം ഡിവൈ.എസ്.പി പി.എസ്.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, പി.എസ്.സി വിശദീകരണം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."