ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്‍കം ടാക്‌സ് വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം
ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേന്ദ്രത്തിന് കീഴില്‍ രാജസ്ഥാനിലെ ഇന്‍കം ടാക്‌സ് വകുപ്പിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 16 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട ആയത് കൊണ്ടുതന്നെ യോഗ്യതയുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ എളുപ്പമായിരിക്കും. ആയതിനാല്‍ ഇന്നുതന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കുക.
തസ്തിക & ഒഴിവ്
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ്, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് കക, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ 55 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 2, ടാക്‌സ് അസിസ്റ്റന്റ് 25, സ്റ്റെനോഗ്രാഫര്‍ 2, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 26 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് 18 മുതല്‍ 30 വയസ് വരെ.
ടാക്‌സ് അസിസ്റ്റന്റ് 18 വയസ് മുതല്‍ 27 വയസ് വരെ.
സ്റ്റെനോഗ്രാഫര്‍ 18 മുതല്‍ 27 വയസ് വരെ.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് 18 മുതല്‍ 25 വയസ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ്
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ടാക്‌സ് അസിസ്റ്റന്റ്
അംഗീകൃത ബിരുദത്തിന് പുറമെ 8000 വാക്കുകള്‍ ഒരു മണിക്കൂറില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം.
സ്റ്റെനോഗ്രാഫര്‍
അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പാസായിരിക്കണം. കൂടാതെ സ്റ്റെനോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഒരു മിനുട്ടില്‍ 50 വാക്കുകള്‍ ഇംഗ്ലീഷിലും, 65 വാക്കുകള്‍ ഹിന്ദിയിലും ടൈപ്പ് ചെയ്യാന്‍ സാധിക്കണം.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്
എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
സ്‌പോര്‍ട്‌സ് ക്വാട്ട
ബാസ്‌ക്കറ്റ് ബോള്‍ 4, വോളിബോള്‍ 4, ക്രിക്കറ്റ് 6, കബഡി 4, അത്‌ലറ്റിക്‌സ് 17, ഷൂട്ടിങ് 3, ബോക്‌സിങ് 2, ഗുസ്തി 2, lawn tennis 2, ബാഡ്മിന്റണ്‍ 4, ടേബിള്‍ ടെന്നിസ് 3, അമ്പെയ്ത്ത് 2, പാര സ്‌പോര്‍ട്‌സ് 2 എന്നിങ്ങനെയാണ് സ്‌പോര്‍ട്‌സ് ക്വാട്ട റിസര്‍വേഷന്‍.
ശമ്പളം
ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ്, 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ.
ടാക്‌സ് അസിസ്റ്റന്റ്, 25,500 മുതല്‍ 81,100 രൂപ വരെ.
സ്റ്റെനോഗ്രാഫര്‍, 25,500 മുതല്‍ 81,100 രൂപ വരെ.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് , 18,000 മുതല്‍ 56,900 രൂപ വരെ.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://sso.rajasthan.gov.in/signin സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."