HOME
DETAILS
MAL
ലംഖിപൂര്‍ കര്‍ഷക കൊലപാതകം: ആശിഷ് മിശ്ര ഹാജരായതിനു പിന്നാലെ നിരാഹരം അവസാനിപ്പിച്ച് സിദ്ദു
backup
October 09 2021 | 08:10 AM
ന്യൂഡല്‍ഹി: ലംഖിപൂരില്‍ കര്‍ഷക കൊലപാതകക്കേസില്‍ കേന്ദ്രമന്ത്രിയുടെ മകന് പൊലിസിന് മുന്നില്‍ ഹാജരായതിനു പിന്നാലെ നിരാഹാരസമരം അവസാനിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു.
വെള്ളിയാഴ്ച്ചയാണ് സിദ്ദു നിരാഹാരസമരം ആരോപിച്ചത്.
കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖേരിയിലെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് രാമന് കശ്യപിന്റെ വീട്ടിലായിരുന്നു സമരം.
ഇന്ന് രാവിലെയാണ് ആശിഷ് മിശ്ര ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. പൊലിസ് അകമ്പടിയോടെ പിന്‍വാതിലിലൂടെയാണ് ആശിഷ് ഓഫിസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."