പഴയകാല ഓര്‍മ പുതുക്കി ഇന്ന് ലോക തപാല്‍ ദിനം
പഴയകാല സ്മരണകള്‍ പുതുക്കി ഇന്ന് ലോക തപാല്‍ ദിനം. ഒരു കാലത്ത് ആശയവിനിമയത്തിനായ് ഉപയോഗിച്ചിരുന്ന പ്രധാന മാധ്യമമാണ് കത്ത്, ദൂരെയുള്ള പ്രിയപ്പെട്ടവരില്‍ നിന്നും വാക്കുകളിലൂടെയുള്ള സ്‌നേഹപ്രകടനത്തിനായ് കാത്തിരുന്നവര്‍ നമുക്ക് മുന്‍പേ ഉണ്ടായിരുന്നു. പോസ്റ്റ്മാന്റെ ബെല്ലടികേട്ട് ഓടിച്ചെന്നിരുന്ന കാലം. ഇന്ന് നിമിഷങ്ങള്‍ക്കകം എല്ലാം അവ നമ്മുടെ വിരല്‍ തുമ്പില്‍ ലഭ്യമാണ്. നേരില്‍ കണ്ട് സംസാരിക്കുന്നിടം വരെ എത്തിനില്‍ക്കുന്നു നമ്മുടെ ഡിജിറ്റല്‍ ലോകം. ഇങ്ങനെയൊക്കെയാണെങ്കിലും കത്തുകള്‍ വായിച്ച് വിശേഷങ്ങള്‍ അറിഞ്ഞിരുന്ന കാലം നമുക്ക് മധുരം നിറഞ്ഞത് തന്നെയായിരുന്നു.
അതേസമയം വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇകൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാല്‍ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം ആരംഭിച്ചത്, ബിസി 27ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഭരിച്ച വിഖ്യാതനായ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ്. ഇന്ന് ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും തപാല്‍ വകുപ്പ് ഇന്നും സേവനം തുടരുന്നതായി കാണാം.
1874 ല്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. 1969ല്‍ ജപ്പാനിലെ ടോക്യോവില്‍ ചേര്‍ന്ന അന്താരാഷ്ട്ര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാല്‍ ദിനം ആചരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളും തപാല്‍ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."