റോഡിൽ യുവാവിന്റെ അഭ്യാസപ്രകടനം; ബൈക്ക് പിടിച്ചെടുത്ത് തകർത്തു
റോഡിൽ യുവാവിന്റെ അഭ്യാസപ്രകടനം; ബൈക്ക് പിടിച്ചെടുത്ത് തകർത്തു
ദോഹ: റോഡിൽ അഭ്യാസം നടത്തുന്നവർക്ക് ശക്തമായ താക്കീതുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പ്രധാന പാതയിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യുകയും ബൈക്ക് പിടിച്ചെടുത്ത് തകർക്കുകയും ചെയ്തു. തിരക്കേറിയ പാതയിലൂടെ ഓടുന്ന ബൈക്കിനു മുകളിൽ നിന്നുകൊണ്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെയാണ് നടപടിയെടുത്തത്. ബൈക്കിൽ അഭ്യാസം നടത്തുന്ന ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കും. ഇതോടൊപ്പം, 10,000 റിയാലിൽ കുറയാത്തതും 50,000 റിയാലിൽ കൂടാത്തതുമായ പിഴയും ലഭിക്കും. ഇതിന് പുറമെ വാഹനം കണ്ടുകെട്ടുകയോ തകർക്കുകയോ ചെയ്യും. ആളുകളുടെ ജീവന് സുരക്ഷിതത്വം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ റോഡിൽ നടത്തുന്നത് നിരോധിച്ചത്.
നേരത്തേയും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ഈയിടെ നിയമലംഘനം നടത്തി അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്ത കാറും സമാനമായിതന്നെ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."