തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു; കവര്‍ച്ചാശ്രമമെന്ന് നിഗമനം
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തല്ലിത്തകര്‍ത്തു. 19 വാഹനങ്ങളാണ് അക്രമികള്‍ കഴിഞ്ഞ ദിവസം രാത്രി തല്ലിത്തകര്‍ത്തത്. മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് വിവരം.
പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത്.കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പൊലിസ് പരിശോധന തുടങ്ങി.
സുരക്ഷിത സ്ഥലമെന്ന കരുതി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പൊലിസിനെ ഞെട്ടിച്ചു.
പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു. ആ സമയത്താണ് അക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."