HOME
DETAILS
MAL
ഖത്തർ ദേശീയ ദിനം:പൊതു മേഖലയിലെ ഔദ്യോഗിക അവധികൾ അറിയാം
backup
December 15 2023 | 15:12 PM
ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ വേതനത്തോട് കൂടിയ അവധി ദിനമായിരിക്കും ബാധകമാകുന്നതെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്
റിയാദ്: ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 17, 18 എന്നീ ദിവസങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. 2023 ഡിസംബർ 13-നാണ് ഖത്തർ അമീരി ദിവാൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.
ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായുള്ള അവധി 2023 ഡിസംബർ 17, ഞായറാഴ്ച്ച ആരംഭിക്കുമെന്നും, 2023 ഡിസംബർ 18, തിങ്കളാഴ്ച്ച അവസാനിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു. എല്ലാ വർഷവും ഡിസംബർ 18-നാണ് ഖത്തർ നാഷണൽ ഡേ ആചരിക്കുന്നത്.
അതേ സമയം, ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ വേതനത്തോട് കൂടിയ അവധി ദിനമായിരിക്കും ബാധകമാകുന്നതെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2023 ഡിസംബർ 14-ന് രാത്രിയാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."