HOME
DETAILS
MAL
മൂസ ഉമരി മമ്പാടിന്റെ മയ്യിത്ത് ഖബറടക്കി
backup
October 11 2021 | 06:10 AM
അൽ ജൗഫ്: വെള്ളിയാഴ്ച സഊദി അറേബ്യയിലെ അൽജൗഫിൽ മരണപ്പെട്ട ദാറുൽ ഹുദായിലെ ആദ്യകാല അദ്ധ്യാപകൻ മൂസ ഉമരി മമ്പാടിന്റെ മയ്യിത്ത് ഖബറടക്കി.
എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി അൽജൗഫ് എയർപോർട്ടിൽ നിന്നും സ്പോൺസർ അബു ഫൈസൽ, കെ എം സി സി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി സമദ് പട്ടനിൽ, കെ എം സി സി, എസ് ഐ സി അൽജൗഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സൈദലവി വി കെ പടി, ബഷീർ കെ വി പാറപ്പുറം എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
മത സാമൂഹ്യ രംഗത്തെ പ്രമുഖരായ സിദ്ദീഖ് തുവൂർ, സുബൈർ ഹുദവി, അബ്ദുറഹിമാൻ അറക്കൽ, ഷറഫുദ്ദീൻ മൗലവി ചെങ്ങളായി, അബ്ദുൾ മജീദ് പെരിന്തൽമണ്ണ, ഹസ്സൻ ഗനി തിരുർ, അഷറഫ് സുവൈർ, ശിഷ്യന്മാർ തുടങ്ങിയവരുടെ കഠിന പ്രയത്ന ഫലമായി ആവശ്യമായ എല്ലാ രേഖകളും വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീർക്കരിക്കാൻ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."