വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മാതൃകാപരമായി ശിക്ഷിക്കപ്പെടണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെ.സുധാകരന്
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മാതൃകാപരമായി ശിക്ഷിക്കപ്പെടണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെ.സുധാകരന്
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്‍കുമെന്നും വണ്ടിപ്പെരിയാറില്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ച േശഷം സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ട് പോലും ശിക്ഷ വിധിച്ചില്ല. കാര്യങ്ങള്‍ നേരിട്ട് അറിയാനും പരിശോധിക്കാനും പാര്‍ട്ടിയുടെ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. കുടുംബവുമായി ഉപസമിതി ദിവസവും ബന്ധപ്പെടുമെന്നും സുധാകരന് അറിയിച്ചു.
കേസ് ഈ രീതിയില്‍ ഭരണകക്ഷിയുടെ സ്വാധീനത്തിനു മുമ്പില്‍ കോടതി പോലും കീഴടങ്ങിയോയെന്ന സംശയമാണു കേസ് പഠിക്കുമ്പോള്‍ മനസിലാവുന്നത്. ഇതിനു പരിഹാരമുണ്ടാവണം. മാതൃകാപരമായി പ്രതി ശിക്ഷിക്കപ്പെടണം. പുതിയ അന്വേഷണ ഏജന്‍സിയെ വെച്ചുകൊണ്ടുള്ള അന്വേഷണം ആവശ്യപ്പെടാനാണു തീരുമാനം. സംസ്ഥാന സര്‍ക്കാരുമായി ബന്ധമുള്ള ഒരു ഏജന്‍സിയില്‍നിന്നും ന്യായമായ വിധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിനും അതിന്റെ ഏജന്‍സികള്‍ക്കും സ്വാധീനിക്കാന്‍ സാധിക്കാത്ത സിബിഐ പോലുള്ള അന്വേഷണ ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണം. '' - സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."