'അടുത്ത തമാശയ്ക്കുള്ള വകയായി', അമിത് ഷായുടെ മോദി സ്തുതിയെ പരിഹസിച്ച് ടെന്നിസ് താരം
പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശം ഇഷ്ടപ്പെട്ടാതെ നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമിത് ഷാ രംഗത്തെത്തിയതിനെ പരിഹസിച്ച് ടെന്നിസ് താരം മര്‍ട്ടിന.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ പ്രതികരണത്തിന്റെ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിനയുടെ പ്രതികരണം.'അടുത്ത തമാശ'യെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
https://twitter.com/Martina/status/1447230047924854790
അതേസമയം മോദിയെ പരിഹസിച്ചത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിരൂക്ഷമായി പ്രതികരണങ്ങളാണ് മിക്ക ബിജെപി അനുഭാവികളും മാര്‍ട്ടീനയ്‌ക്കെതിരെ നടത്തുന്നത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്ന കായിക താരം കൂടിയാണ് മാര്‍ട്ടീന. അമ്പരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളി ഇമോജിയും ട്വീറ്റിലുണ്ട്. മോദിയെ കൊമാളിയെന്ന് കളിയാക്കുന്നതാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. അതേസമയം സൈബര്‍ ആക്രമണത്തോട് താരം പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."