പത്താം ക്ലാസ് മുതലുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; 15,000 രൂപ വരെ ആനുകൂല്യം നേടാം; ഡിസംബര്‍ 18നുള്ളില്‍ അപേക്ഷിക്കണം
പത്താം ക്ലാസ് മുതലുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; 15,000 രൂപ വരെ ആനുകൂല്യം നേടാം; ഡിസംബര്‍ 18നുള്ളില്‍ അപേക്ഷിക്കണം
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്
കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടുന്നവര്‍ക്കും, ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ/ ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പാണിത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 2023-24 അധ്യായന വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ഡിസംബര്‍ 18 ന് അവസാനിക്കും. അതുകൊണ്ട് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവരുണ്ടെങ്കില്‍ ഇന്നുതന്നെ അപേക്ഷിക്കുക.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- കേരളത്തില്‍ സ്ഥിര താമസക്കാരായ മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
- 2022-23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരിക്കണം.
- ഡിഗ്രി തലത്തില്‍ 80 ശതമാനം മാര്‍ക്കോ, പി.ജി തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്
- ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
- ബി.പി.എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട 8 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും.
- പൂര്‍ണ്ണമായും മാര്‍ക്കിന്റെയും, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
- അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളര്‍ഷിപ്പ് തുക
- പ്ലസ് ടു തലത്തില്‍ യോഗ്യതയുള്ളവര്‍ക്ക് 10,000 രൂപയും, ബിരുദ തലത്തില്‍ യോഗ്യതയുള്ളവര്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക.
അപേക്ഷിക്കേണ്ട രീതി
ഉദ്യോഗാര്‍ഥികള്‍ scholarship.minoritywelfare.kerala.gov.in എന്ന ലിങ്ക് സന്ദര്‍ശിച്ച് Prof. Joseph Mundassery Scholarship Award (PJMS) എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
- Apply online ക്ലിക് ചെയ്യുക.
- മറ്റ് സ്‌കോളര്‍ഷിപ്പിനായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് ലോഗിന്‍ ചെയ്യുക.
- രജിസ്‌ട്രേഷന്‍ ഫോമില്‍ തന്നിരിക്കുന്ന എക്‌സാമിനേഷന്‍ ഡീറ്റെയ്ല്‍സില്‍ പത്താം ക്ലാസിലെ രജിസ്റ്റര്‍ നല്‍കുക. പേഴ്‌സണല്‍ ഡീറ്റെയ്ല്‍സ്, സ്‌കോളര്‍ഷിപ്പ് ഡീറ്റെയ്ല്‍സ് തുടങ്ങിയ ടാബുകളില്‍ വരുന്ന ഫീല്‍ഡുകള്‍ ചേര്‍ക്കുക.
- ആവശ്യമുള്ള മറ്റ് രേഖകള്‍ നല്‍കുക.
- സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം View/ print application ക്ലിക് ചെയ്ത് രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് എടുക്കുക.
- രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ഥി മുമ്പ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കുക.
അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍
- അപേക്ഷയുടെ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്
- എസ്.എസ്.എല്‍.സി, പ്ലസ് ടു, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍.
- അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ്.
- ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ എന്‍.പി.ആറിന്റെ പകര്‍പ്പ്.
- നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്.
- കമ്മ്യൂണിറ്റി, മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
-വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 18-12-2023 (നാളെ)യാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും, മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 19-12-2023.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."