എങ്ങനെയാണ് മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നത്? സ്വന്തം മതത്തില്‍ അഭിമാനംകൊള്ളണം: മോഹന്‍ ഭാഗവത്
ഡെറാഡൂണ്‍ : വിവാഹത്തിനായി തപരിവര്‍ത്തനം നടത്തുന്നത് തെറ്റെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഓരോരുത്തരും അവരവര്‍ ഉള്‍ക്കൊള്ളുന്ന മതത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
'എങ്ങിനെയാണ് മതപരിവര്‍ത്തനം നടക്കുക?. എങ്ങിനെയാണ് ഹിന്ദു പെണ്‍കുട്ടികളും, ആണ്‍കുട്ടികളും സ്വാര്‍ത്ഥ താത്പര്യത്തിനായി മറ്റൊരു മതം സ്വീകരിക്കുക?. വിവാഹം കഴിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് ?. മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണ്. വീട്ടില്‍ നിന്നുതന്നെ സ്വന്തം മതത്തിന്റെ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കണം. തന്റെ ചോദ്യങ്ങള്‍ക്കെല്ലാം ആശങ്കകൂടാതെ മറുപടി പറയൂ. നമ്മള് പഠിക്കണം. നമ്മുടെ കുട്ടികള്‍ക്ക് പഠിച്ചതെല്ലാം പകര്‍ന്നു നല്‍കണം'-മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാഷ, ഭക്ഷണം, ഭക്തിഗാനങ്ങള്‍, യാത്ര, വസ്ത്രം, വീട് എന്നിവ ഇന്ത്യന്‍ സംസ്കാരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ആറ് മന്ത്രങ്ങളാണ്. പരമ്പരാഗത രീതികള്‍ തുടരാന്‍ ആളുകളോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."