തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി
തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയം; വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി
ചെന്നൈ: തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി എന്നീ ജില്ലകള്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഡാമുകള്‍ നിറഞ്ഞതോടെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണ്. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി, വിരുദുനഗര്‍ ജില്ലകളില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയോളം മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുച്ചെന്തൂരില്‍ ഒരു വര്‍ഷം കിട്ടുന്ന മഴ ഒറ്റ ദിവസം കൊണ്ട് പെയ്തു. കായല്‍പട്ടണത്ത് കഴിഞ്ഞ 22 മണിക്കൂറില്‍ 932 മി.മി മഴയാണ് പെയ്തത്.
ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയെത്തിയത്. തെക്കന്‍ ജില്ലകളില്‍ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. പലയിടത്തും റോഡുകള്‍ വെള്ളത്തിലായി. കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തിരുനെല്‍വേലിയിലെ പ്രധാന അണക്കെട്ടായ പാപനാശം ഡാമില്‍ സംഭരണശേഷിയുടെ 80 ശതമാനമാണ് വെള്ളം. കനത്ത മഴ തുടരുന്നതോടെ ഡാം തുറക്കേണ്ട സാഹചര്യമാണ്. തിരുനെല്‍ വേലി റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി.
#WATCH | Railway station at Thoothukudi inundated as heavy rainfall lashes the area#TamilNadu pic.twitter.com/dIqB8WYtev
— ANI (@ANI) December 18, 2023
തൂത്തുക്കുടിയില്‍ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. ശ്രീവൈകുണ്ഡം, തിരുച്ചെണ്ടൂര്‍, സാത്താന്‍കുളം മേഖലകളില്‍ റെക്കോര്‍ഡ് മഴയാണ്. കന്യാകുമാരി ജില്ലയിലും താഴ്ന്ന മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. റോഡില്‍ വെള്ളക്കെട്ടായതോടെ പലയിടത്തും ഗതാഗതം നിലച്ചു.
കേരളത്തിലും മഴ സാധ്യത
കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18ന് തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."