നീതി ആയോഗ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാം ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
നിതി ആയോഗ് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അംഗീകൃത സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.
യോഗ്യത
പന്ത്രണ്ടാംക്ലാസില്‍ കുറഞ്ഞത് 85 ശതമാനം മാര്‍ക്കു വാങ്ങി ബാച്ചിലര്‍ പ്രോഗ്രാം രണ്ടാംവര്‍ഷം/നാലാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍ ബിരുദ പ്രോഗ്രാമില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്ക് വാങ്ങി, പി.ജി. പ്രോഗ്രാമിന്റെ ഒന്നാംവര്‍ഷം/രണ്ടാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍/പരീക്ഷ കഴിഞ്ഞവര്‍, ഗവേഷണം നടത്തുന്നവര്‍ ബിരുദം/പി.ജി.
ഇവയുടെ അന്തിമപരീക്ഷ കഴിഞ്ഞവര്‍.
അപേക്ഷിക്കുമ്പോള്‍ ലഭ്യമായ ഫലപ്രകാരം കുറഞ്ഞത് 70 ശതമാനം മാര്‍ക്കുവേണം.
മേഖലകള്‍
ഇന്റേണ്‍ഷിപ്പ് കാലയളവ് ആറാഴ്ച മുതല്‍ ആറ് മാസം വരെയാകാം. അഗ്രിക്കള്‍ച്ചര്‍, ഡേറ്റ മാനേജ്മന്റ് ആന്‍ഡ് അനാലിസിസ്, ഇക്കണോമിക്‌സ്, എഡ്യുക്കേഷന്‍/ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്, എനര്‍ജി സെക്ടര്‍, ഫോറിന്‍ ട്രേഡ്/കൊമേഴ്‌സ്, ഗവര്‍ണന്‍സ്, ഹെല്‍ത്ത് ന്യൂട്രീഷന്‍ വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, ഇന്‍ഡസ്ട്രി, ഇന്‍ഫ്രാസ്ട്രക്ചര്‍ കണക്ടിവിറ്റി, മാസ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ, മൈനിങ് സെക്ടര്‍, നാച്വറല്‍ റിസോഴ്‌സസ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ്‌സ്, പ്രോഗ്രാം മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്‍, വാട്ടര്‍ റിസോഴ്‌സസ്, ടൂറിസം ആന്‍ഡ് കള്‍ച്ചര്‍, അര്‍ബനൈസേഷന്‍ ആന്‍ഡ് സ്മാര്‍ട്ട് സിറ്റി, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് ഡെവലപ്‌മെന്റ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ്, പബ്ലിക് ഫിനാന്‍സസ്/ബഡ്ജറ്റ്, റൂറല്‍ ഡെവലപ്‌മെന്റ്/എസ്.സി.ജി. തുടങ്ങിയവ ഉള്‍പ്പെടുന്നു.
അപേക്ഷ
താല്‍പര്യമുള്ള മാസത്തില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങാം. തുടങ്ങാനുദ്ദേശിക്കുന്ന മാസത്തിന് ആറ് മാസംമുമ്പ് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും അപേക്ഷിക്കണം. എല്ലാമാസവും ഒന്നുമുതല്‍ 10 വരെ അപേക്ഷാലിങ്ക് സജീവമാകും www.niti.gov.in/internship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."