HOME
DETAILS

മണിക്കൂറുകളോളം ഒരു സ്ഥലത്ത് ഒരേ ഇരിപ്പ് ഇരിക്കരുത്; കാത്തിരിക്കുന്നത് വലിയ അപകടം

  
backup
December 18 2023 | 16:12 PM

the-dangers-of-sitting-why-sitting-is-the-new-smokin

ഒരു സ്ഥലത്ത് മണിക്കൂറുകള്‍ തുടര്‍ച്ചായായി ഇരിക്കുന്നത് അത്യന്തം അപകടകരമെന്ന് ആരോഗ്യവിദഗ്ധര്‍. ശരീരത്തിന് മതിയായ ചലനം ഏറെ നേരത്തേക്ക് ലഭിച്ചില്ലെങ്കില്‍ സിഗരറ്റ് വലിക്കുന്നതിന് തുല്യമായ അപകടമാണ് ശരീരം നേരിടേണ്ടി വരുന്നതെന്നും
ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തി.ഒരിടത്ത് ദീര്‍ഘസമയം ചടഞ്ഞുകൂടിയിരിക്കുന്നതിനു പകരം ചെറുതായുള്ള ചലനങ്ങള്‍ പോലും ഹൃദയാരോഗ്യത്തിന് ഗുണംചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏറെനേരം ഇരിക്കുന്നതിനു പകരം ചെറുതായ വ്യായാമങ്ങള്‍ ചെയ്യുന്നതുപോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനത്തിന് നേത്യത്വം നല്‍കിയ എപിഡെമിയോളജിസ്റ്റായ ജോ ബ്ലോഡ്‌ജെറ്റ് പറഞ്ഞു.

ഒരുപാട് നേരം ഇരിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇരുത്തത്തിന് ഒരു ചെറിയ ഇടവേള നല്‍കി നടക്കുകയോ ഓടുകയോ പടികള്‍ കയറുകയോ ചെയ്ത് ശാരീരിക പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും അതുവഴി ഹൃദയാരോഗ്യം കാക്കാമെന്നും ഗവേഷകര്‍ പറയുന്നു.15,000ത്തോളം പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചുള്ള ആറുപഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തിയത്. എത്രസമയം ഇരിക്കുന്നു, നില്‍ക്കുന്നു, വ്യായാമം ചെയ്യുന്ന രീതി, ഉറക്കം, ഹൃദയാരോഗ്യം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. തുടര്‍ന്നാണ് ഇരിക്കുന്ന ശീലത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ആരോഗ്യം അപകടകരമാകുമെന്ന വിലയിരുത്തലില്‍ എത്തിച്ചേര്‍ന്നത്. ജോലിയുടെ സ്വഭാവം മൂലം മണിക്കൂറുകള്‍ ഇരിക്കേണ്ടി വരുന്നവരാണെങ്കില്‍പ്പോലും കഴിയാവുന്നതും പടികള്‍ കയറികയും ബസിലും ട്രെയിനിലും ഇരിക്കുന്നതിനു പകരം നിന്നും ഇരിക്കുന്നതിന് ഇടവേള നല്‍കി നടന്നുമൊക്കെ മാറ്റംവരുത്താമെന്നും ഗവേഷകര്‍ പറയുന്നു.

ജോലിസ്ഥലത്ത് ദീര്‍ഘസമയം ഇരിപ്പ് തുടരുന്നവരില്‍ ടൈപ് 2 ഡയബറ്റിസ്, കാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ട്രാന്‍സ്ലേഷണല്‍ ബിഹേവിയറല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചത്. ഇടവേളകളെടുക്കാതെ കൂടുതല്‍സമയം ഇരിക്കുന്നവരില്‍ ഡയബറ്റിസിനും കാന്‍സറിനുമൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.

Content Highlights:The dangers of sitting why sitting is the new smoking



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago