മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം; ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആവശ്യം
ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ഇന്ത്യമുന്നണി യോഗത്തില്‍ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസ് ധ്യക്ഷ മമത ബാനര്‍ജിയും എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ആണ് ആദ്യം ഖാര്‍ഗെയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. മറ്റ് പാര്‍ട്ടികളുടെ നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.
അതേസമയം, ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി മുഖത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും വിജയിക്കുക എന്നതാണ് പ്രധാനമെന്നും ഖാര്‍ഗെ യോഗത്തില്‍ മറുപടി പറഞ്ഞതായാണ് സൂചന. മമതയ്ക്ക് പുറമേ കെജ്‌രിവാളും ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യോഗത്തില്‍ 28 കക്ഷികള്‍ പങ്കെടുത്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ ശരദ് യാദവ്, ലാലു യാദവ്, നിതീഷ് കുമാര്‍, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എം.കെ. സ്റ്റാലിന്‍, അഖിലേഷ് യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സുരക്ഷ വീഴ്ചയില്‍ ഇന്‍ഡ്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധം വെള്ളിയാഴ്ച നടക്കും.
ബിജെപി അജണ്ട ജനാധിപത്യത്തെ അവസാനിപ്പിക്കലാണ്. തിരഞ്ഞെടുപ്പ് വിജയം മുഖ്യമാണ്. പ്രധാനമന്ത്രി ആരെന്നതില്‍ തീരുമാനം പിന്നീടെടുക്കും. ശ്രദ്ധ തിരഞ്ഞെടുപ്പ് നേരിടുന്നതിലുമാണെന്നും ഖാര്‍ഗെ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം; ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."