HOME
DETAILS

സാക്ഷരതാ മിഷന്‍ മാതൃകയില്‍ കായികക്ഷമതാ മിഷന്‍ വരുന്നു

  
backup
October 13 2021 | 01:10 AM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2
 
തിരുവനന്തപുരം: ജനങ്ങള്‍ക്ക് കായികക്ഷമതയും മെച്ചപ്പെട്ട ആരോഗ്യവും നേടിക്കൊടുക്കാന്‍ സാക്ഷരതാ മിഷന്‍ മാതൃകയില്‍ കായികക്ഷമതാ മിഷന്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ നിയമസഭയില്‍ അറിയിച്ചു. പി.എം അബ്ദുല്‍ ഹമീദിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. 
 
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കായിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍ തന്നെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. കായിക വിനോദങ്ങളിലൂടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കാനും അവരെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാനും സ്‌കൂളുകളെ സ്‌പോര്‍ട്ടിങ് ഹബുകളാക്കാനും പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കും. കായികക്ഷമതയും ആരോഗ്യവും ഉറപ്പുവരുത്താന്‍ കായിക യുവജന കാര്യാലയത്തിനു കീഴില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകള്‍ വ്യാപകമായി സ്ഥാപിക്കും. തദ്ദേശ സ്ഥാപന തലത്തില്‍ സ്‌പോട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. 
എല്ലാ പഞ്ചായത്തിലും കളിക്കളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നു. കളരി ഉള്‍പ്പെടെയുള്ള ആയോധന കലകള്‍ പ്രോത്സാഹിപ്പിക്കും. പൊതു വിദ്യാലയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി വികസിപ്പിച്ച ഹെല്‍ത്തി കിഡ്‌സ് എന്ന പദ്ധതി നടപ്പാക്കാനും സ്‌പോട്‌സ് കരിക്കുലത്തിന്റെ ഭാഗമാക്കാനും വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
 
ജി.വി രാജ സ്‌പോട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ പൊതു സിലബസിനൊപ്പം കായിക വിഷയങ്ങള്‍ കൂടി അധികമായി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഒരു സമിതിക്കു രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago