HOME
DETAILS

ആര്‍ത്തവ സമയത്ത് വേദനയുള്ളവരാണോ? ഈ ടിപ്‌സുകള്‍ പരീക്ഷിച്ച് നോക്കൂ

  
backup
December 23, 2023 | 7:31 AM

try-this-herb-blend-to-ease-menstrual-cramps-naturally

ആര്‍ത്തവം എന്നത് പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദനശേഷി കൈവരിച്ചതിന്റെ ലക്ഷണമാണ്. സ്ത്രീ ശരീരഘടനയിലെ സ്വാഭാവിക പ്രക്രിയയുമാണത്. ഒരു പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്നതോടുകൂടി അണ്ഡവിസര്‍ജ്ജം ആരംഭിക്കുകയും ഗര്‍ഭാശയം ഗര്‍ഭധാരണത്തിനായി ഒരുങ്ങുകയും ചെയ്യുന്നു. പുരുഷ ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ സ്ത്രീ ശരീരത്തില്‍ ഒരുങ്ങുകയും ബീജസംയോജനം നടക്കാതെ വരുമ്പോള്‍ ഈ മുന്നൊരുക്കങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് യോനി നാളത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവമാണ് ആര്‍ത്തവം.

ആര്‍ത്തവം തുടങ്ങി എന്നത് കൊണ്ട് ഒരു പെണ്‍കുട്ടി പ്രസവത്തിനോ ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് കരുതരുത്. ആദ്യ ആര്‍ത്തവം ഒരിക്കലും മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. സാധാരണയായി 12- 13 വയസ്സിലാണ് ആര്‍ത്തവം ആരംഭിക്കുന്നത്. 15 വയസ്സ് കഴിഞ്ഞിട്ടും ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭപാത്രത്തിലെ മുഴകള്‍, തൈറോയ് ഗ്രന്ഥിയുടെ പ്രവര്‍ത്തന തകരാറ് ഇവയെല്ലാം കൊണ്ട് ആര്‍ത്തവം വൈകിച്ചേക്കാം. ശാരീരിക വളര്‍ച്ച, സ്തന വളര്‍ച്ച, കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളെയും രോമവളര്‍ച്ച എന്നിങ്ങനെയുള്ള ചില മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് ആര്‍ത്തവം കാണപ്പെടാറ്. 25 മുതല്‍ 30 ദിവസം കൂടുമ്പോഴാണ് സാധാരണ ആര്‍ത്തവം ഉണ്ടാവുന്നത്. ആര്‍ത്തവ ചക്രത്തില്‍ സ്ഥിരമായി ക്രമക്കേട് വരുകയാണെങ്കില്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം.

ആര്‍ത്തവസമയങ്ങളില്‍ അല്ലെങ്കില്‍ തുടങ്ങുന്നതിനു മുമ്പ് അനുഭവിക്കുന്ന ചില മാനസിക ബുദ്ധിമുട്ടുകള്‍:

? അമിത ഉത്കണ്ഠ
? പെട്ടെന്നുള്ള ദേഷ്യം
? ഒന്നിനും താല്‍പ്പര്യമില്ലായ്മ
? സ്തന വേദന
? അസഹനീയമായ വയറുവേദന
? യോനി ഭാഗങ്ങളില്‍ വേദന

ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇത്തരം മാനസിക, ശാരീരിക മാറ്റങ്ങള്‍ക്ക് കാരണം. ആര്‍ത്തവം ഒരിക്കലും മരുന്നുകള്‍ കഴിച്ച് നീട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. പക്ഷേ ചില അടിയന്തര സാഹചര്യങ്ങളില്‍ ഡോക്ടറുടെ സഹായത്തോടു കൂടി ആര്‍ത്തവചക്രത്തിന്റെ താളം തെറ്റിക്കാവുന്നതാണ്.
ചില സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് കൂടുതല്‍ അസഹനീയമായ വേദന അനുഭവപ്പെടാറുണ്ട്. ഇത്തരം വേദന കുറയ്ക്കാനും ഇല്ലാതാക്കാനും ചെറിയ പൊടിക്കൈകള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇതാ കുറച്ച് പൊടികൈകള്‍:

? വേദനയുള്ള ഭാഗങ്ങളില്‍ ചൂടുപിടിക്കുന്നത് നല്ലതാണ്
? ചോക്കലേറ്റ്, കോഫി ഉല്‍പ്പന്നങ്ങള്‍ മുതലായവ ഒഴിവാക്കുക
? കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് എടുത്ത് ഓരോ ഔണ്‍സ് വീതം കഴിച്ച് നോക്കുക
? ഉലുവ വെള്ളം തിളപ്പിച്ചു കുടിക്കുക
? എള്ളും ശര്‍ക്കരയും ചേര്‍ത്ത് ദിവസവും കഴിക്കുക
? കൃത്യമായ വ്യായാമം ചെയ്യുക
? ധാരാളം വെള്ളം കുടിക്കുക

അതുപോലെ ആര്‍ത്തവ സമയത്ത് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇവയാണ്

? ആര്‍ത്തവ കാലത്ത് നല്ല രീതിയില്‍ ശുചിത്വം പാലിക്കണം.
? യോനീഭാഗങ്ങളിലെ രോമം കളയുകയോ നീളം കുറച്ച് വെട്ടി വെക്കുകയോ ചെയ്യുക
? രണ്ടുതവണയെങ്കിലും കുളിക്കാന്‍ ശ്രമിക്കുക
? ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
?സാനിറ്ററി പേഡുകളെകാല്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്
?പേഡുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നാലഞ്ചു മണിക്കൂര്‍ ഇടവിട്ട് മാറ്റുന്നതാണ് നല്ലത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  14 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  14 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  14 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  14 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  14 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  14 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  14 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  14 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  14 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  14 days ago