സീ പ്ലെയിന്‍ പദ്ധതി പൊളിഞ്ഞു: നഷ്ടം 13 കോടിയെന്ന് മന്ത്രി
തിരുവനന്തപുരം: 2011-16 കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സീ പ്ലെയിന്‍ പദ്ധതി പൊളിഞ്ഞു. 13 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
സാങ്കേതിക അനുമതികള്‍ ലഭ്യമായ ജലവിമാനങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ ആരും വ്യാവസായിക അടിസ്ഥാനത്തില്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരാത്തതാണ് പദ്ധതിയ്ക്ക് വിലങ്ങുതടിയായത്. തുടര്‍ന്ന് പദ്ധതിയ്ക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങള്‍ ടൂറിസം മേഖലയിലെ മറ്റ് ആവശ്യങ്ങള്‍ക്കായി പുനര്‍വിന്യസിച്ചു.
22,19,638 രൂപയാണ് പദ്ധതിയുടെ ഉദ്ഘാടനത്തിനായി ചെലവഴിച്ചത്.
എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ നാലുവരിയില്‍ ഗ്രീന്‍ഫീല്‍ഡ് ഇടനാഴി സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായി ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
പാതനിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ അലൈന്‍മെന്റിന് ദേശീയപാത അതോറിറ്റി അംഗീകാരം നല്കി. തിരുവനന്തപുരം - കൊട്ടാരക്കര, കോട്ടയം - അങ്കമാലി റോഡില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."