HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി
backup
November 05 2021 | 08:11 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നടപടി സ്വീകരിക്കും. ജനത്തെ വലച്ചുള്ള കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
കൊവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നല്‍കിയിരുന്ന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ വലച്ചതില്‍ യൂണിയനുകള്‍ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."