ഓണം ഫെസ്റ്റ് സെപ്റ്റംബര്‍ മൂന്ന് മുതല്‍
പുനലൂര്‍: കിഴക്കന്‍ മലയോര നാടിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുനലൂരില്‍ ഓണം ഫെസ്റ്റിന് വേദിയൊരുങ്ങുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 25 വരെയാണ് പുനലൂര്‍
ചെമ്മന്തൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഓണംഫെസ്റ്റ് നടക്കുന്നത്.
ചലച്ചിത്ര താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ, നീരജ് ബവ്‌ചേലയുടെ നൃത്തം, എം80 മൂസ്സ, കാര്യം നിസാരം ടീമുകളുടെ കോമഡിഷോ, തദ്ദേശീയ സംഘടനകള്‍, സ്‌കൂളുകള്‍ എന്നിവയുടെ കലാവിരുന്നുകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, വിവിധ സെമിനാറുകള്‍, സിനിമാറ്റിക് ഡാന്‍സ് മല്‍സരങ്ങള്‍ എന്നിവ ഫെസ്റ്റിനെ ആകര്‍ഷകമാക്കും.
അമ്യൂസ്‌മെന്റ് പാര്‍ക്ക്, മരണക്കിണര്‍ അഭ്യാസങ്ങള്‍, റോബോട്ട് അനിമല്‍സ്, അക്വാപെറ്റ്‌ഷോ, ഫുഡ്‌കോര്‍ട്ട്, ട്രേഡ്‌ഫെയര്‍ എന്നിവയും ഒരുക്കുന്നുണ്ട്. സ്‌കൂളുകള്‍, ക്‌ളബ്ബുകള്‍, നൃത്തവിദ്യാലയങ്ങള്‍ എന്നിവയ്ക്ക് കലാപരിപാടികള്‍ നടത്താന്‍ അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ 9447029123 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം .എ .രാജഗോപാല്‍, ജനറല്‍ കണ്‍വീനര്‍ കെ രാജശേഖരന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."