HOME
DETAILS
MAL
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
backup
December 17 2021 | 14:12 PM
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നും എറണാകുളത്ത് വന്ന ഭാര്യക്കും ഭര്‍ത്താവിനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ എട്ടിന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇയെ ഹൈറിസ്ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് ഒരുക്കിയിട്ടുള്ളത്.
ഭര്‍ത്താവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ആറും ഭാര്യയുടേതില്‍ ഒരാളുമാണുള്ളത്. 45 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഏഴുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."