രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി
രാജസ്ഥാന്: ജില്ലാ പരിഷത്, പഞ്ചായത്ത് സമിതി ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. രാജസ്ഥാനിലെ നാല് ജില്ലകളായ ബാരന്, കോട്ട, ഗംഗാനഗര്‍, കരൗലി ജില്ലകളിലെ പഞ്ചായത്ത് സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആകെയുള്ള 568 വാര്‍ഡുകളില്‍ 538 എണ്ണത്തിലെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 254 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 163 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ബി.എസ്.പി 14 സീറ്റുകളിലും സി.പി.എം ഒമ്പത് സീറ്റുകളിലും വിജയിച്ചു. ആര്.എല്‍.പി ഒരു സീറ്റിലും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 97 സീറ്റുകളിലും വിജയിച്ചു.
തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു ജില്ലാ പരിഷത്തുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മൂന്നുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2,251 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 1,946 സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത് സമിതികളിലേക്കും 305 സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പരിഷതിലേക്കുമാണ് ജനവിധി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."