HOME
DETAILS

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

  
backup
December 24 2021 | 03:12 AM

kerala-malayalam-film-director-sethumadhavan-passed-away

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്‍, മമ്മുട്ടി, സുരേഷ് ഗോപി തുടങ്ങിയ താരനിരയെ തന്നെ സേതു മാധവന്‍ വെള്ളിത്തിരയിലെത്തിച്ചു.

ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ്,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്,ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. പത്തു തവണയാണ് അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയത്.


ഭാര്യ വല്‍സല, മക്കള്‍ സോനുകുമാര്‍,സന്തോഷ്,ഉമ പാലക്കാട് സുബ്രഹ്മണ്യംലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം.തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

മലയാളത്തില്‍ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവന്‍ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ 'കണ്ണും കരളും' നിരവധി സ്ഥലങ്ങളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഹിറ്റായി മാറി. തുടര്‍ന്ന് നിരവധി ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ (ഓടയില്‍ നിന്ന്,ദാഹം) പുറത്തു വന്നത്. കേശവദേവിന്റെ 'ഓടയില്‍ നിന്ന്' എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരില്‍ എടുക്കാന്‍ സേതുമാധവന്‍ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയര്‍ന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയില്‍ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു 'ഓടയില്‍ നിന്ന്', 'ദാഹം' എന്നീ ചിത്രങ്ങള്‍. മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു.

1973ല്‍ പുറത്തിക്കിയ അച്ഛനും ബാപ്പയും ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.1991 സംവിധാനം ചെയ്ത മറുപക്കം(തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ സ്വര്‍ണ്ണകമല്‍ നേടിയിരുന്നു.ഒരു തമിഴ് ചിത്രത്തിന് ആദ്യമായില്‍ ലഭിക്കുന്ന സ്വര്‍ണ കമലവും മറുപക്കത്തിന്റെ പേരിലാണുള്ളത്. മറുപക്കത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡും സേതുമാധവന്‍ നേടിയിരുന്നു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളിലെ മികച്ച സംവിധായകന്‍ എന്ന പേര് നാലുപ്രാവശ്യമാണ് കരസ്ഥമാക്കിയത്. ഇതില്‍ വാഴ്‌വേ മായം (1970),കരകാണാക്കടല്‍(1971),പണിതീരാത്ത വീട് (1972) എന്നിവ തുടര്‍ച്ചയായി സംസ്ഥാനത്തെ മികച്ച സംവിധായകന്‍ എന്ന ഖ്യാതി നേടിക്കൊടുത്തിരുന്നു. 1980ല്‍ പുറത്തിറക്കിയ 'ഓപ്പോള്‍' എന്ന ചിത്രത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ 'രജത കമലവും' നേടിയിരുന്നു. ദേശീയസംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി ചെയര്‍മാനായി ഒന്നിലധികം പ്രാവശ്യം ചുമതല വഹിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി സാറാമ്മ, അര്‍ച്ചന, ഭാര്യമാര്‍ സൂക്ഷിക്കുക, യക്ഷി, കടല്‍പ്പാലം,അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, ചുക്ക്, അഴകുള്ള സെലീന, കന്യാകുമാരി എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ഹിറ്റു ചിത്രങ്ങളില്‍ ചിലതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago