HOME
DETAILS

"മലപ്പുറം മനസ്സ്" പുസ്തകം പ്രകാശനം ചെയ്തു

  
backup
December 27 2021 | 07:12 AM

publishing-new-books2712

ജിദ്ദ: മലപ്പുറത്തിന്റെ മതേതര വഴികളിലൂടെയുള്ള വാർത്താ യാത്ര ''മലപ്പുറം മനസ്സ്'' പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി ഷറഫിയ ഇമ്പാല ഗാർഡൻ വില്ല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ പി. ഹരിദാസൻ മലയാളം ന്യൂസ് എഡിറ്റർ മുസാഫിറിന് കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു.

ആദ്യമായാണ് ജിദ്ദയിൽ ഒരു പൊതു വേദിയിൽ പെങ്കെടുക്കുന്നത് എന്നും പുസ്തക പ്രസാധന രംഗത്തേയ്ക്കും കൂടി കെ എം സി സി കടന്ന് വരുന്നതിൽ സന്തോഷമുണ്ടന്നും വൈസ് കോൺസൽ പി. ഹരിദാസൻ പറഞ്ഞു. 'മലപ്പുറം മനസ്' മുഴുവൻ നന്മയുടെ കഥകൾ ആണെന്നും വായിക്കുന്നവർക്ക് നല്ല അനുഭവമായിരിക്കും സമ്മാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇസ്മായിൽ മരിതേരി പുസ്തകം പരിചയപെടുത്തി. മലപ്പുറത്തിന്റെ യഥാർത്ഥ സ്നേഹത്തിന്റെ നേർക്കാഴ്ച വരച്ചു കാണിക്കുന്ന പുസ്തകം അവസാനത്തിൽ വാർത്ത രൂപത്തിലേക്ക് പോകുന്നു വെങ്കിലും ഈ പുസ്തകം വലിയവർക്കും കുട്ടികൾക്കും മുതൽക്കൂട്ടാകുമെന്ന് മരിതേരി പറഞ്ഞു.

ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ചടങ്ങ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ല കെ എം സി സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും 'മലയാള മനോരമ' മലപ്പുറം എഡിഷൻ സീനിയർ സബ് എഡിറ്ററുമായ ശംസുദ്ദീൻ മുബാറക് ആണ് പുസ്തകത്തിന്റെ രചയിതാവ്. ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസിയുടെ ഉപഘടകമായ 'ആസ്പെയർ' പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിട്ടുള്ളത്.

മാധ്യമ രംഗത്തെ പ്രമുഖരായ ഹസ്സൻ ചെറൂപ്പ( സൗദി ഗസറ്റ്) സാദിഖലി തുവ്വൂർ( ഗൾഫ് മാധ്യമം ) മുസ്തഫ പെരുവള്ളൂർ( ദീപിക), വഹീദ് സമാൻ (മലയാളം ന്യൂസ്)തുടങ്ങിയവരും ശിഹാബ് സലഫി, ഹംസ മദാരി, ശിഹാബ് കരുവാരക്കുണ്ട് , ഹംസ പൊന്മള, ഇർഷാദ് രാജീവ്‌ മലപ്പുറം തുടങ്ങി ജിദ്ദയിലെ മത - രാഷ്ട്രീയ-കലാ- സാഹിത്യരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു. ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കും പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിനുതകുന്ന റഫറൻസ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായിജിദ്ദ - മലപ്പുറം ജില്ല കെ.എം.സി.സി മുന്നോട്ട് പോകുകയാണ് എന്നും അതിന്റെ ആദ്യപടിയാണ് 'മലപ്പുറം മനസ് 'എന്ന പുസ്തകം പ്രകാശനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ പ്രവാസ ലോകത്തിന് പ്രത്യാശയുടെ പ്രതീകമായി മാറിയ മലപ്പുറം ജില്ല കെ.എം.സി.സിയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്ര സംഗ്രഹ സോവനീർ 2022 മാർച്ചിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കെ എം സി സി യുടെ വിവിധ കമ്മറ്റി ഭാരവാഹികളായ നാസർ വെളിയങ്കോട്, ശിഹാബ് താമരക്കുളം, റസാക്ക് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, എം. കെ ബാവ വേങ്ങര , ഇസ്‌ഹാഖ്‌ പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, വി. വി അശ്റഫ് , നാസർ കാടാമ്പുഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി സുൽഫീക്കർ ഒതായി നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago