HOME
DETAILS

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് കുഴിച്ചുമൂടി; സഹോദരന്‍ കസ്റ്റഡിയില്‍

  
April 22, 2024 | 10:07 AM

alapuzha-60yearoldladydeath-arrest-latest

ആലപ്പുഴ: ആലപ്പുഴയില്‍ അറുപതുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍. ചെട്ടിക്കാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്‍ ബെന്നിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

കഴിഞ്ഞ 18മുതലാണ് റോസമ്മയെ കാണാതായത്. റോസമ്മയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ സഹോദരിയെ കൊലപ്പെടുത്തിയെന്ന് ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ബെന്നി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസിനോട് 
ഒരു കൈയ്യബദ്ധം പറ്റിയെന്നും പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്.

ബെന്നിയെയും കൂട്ടി വീട്ടിലെത്തിയ പൊലീസ് മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായതായാണ് വിവരം. സഹോദരിയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തുടര്‍നടപടികള്‍ക്ക് ശേഷം മാത്രമേ കൊലപാതക കാരണം അടക്കം വ്യക്തമാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  4 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  4 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  4 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  4 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  4 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago