തായ്‌വാനെ പിടിച്ചുകുലുക്കി തുടരെ തുടരെ ശക്തമായ ഭൂകമ്പം; 6.3 തീവ്രത
തായ്പേയ്: തായ്വാന്‍ തലസ്ഥാനത്ത് വൻഭൂകമ്പം റിപ്പോർട്ട് ചെയ്തു. കിഴക്കൻ കൗണ്ടി ഹുവാലിയനിൽ തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച പുലർച്ചെയുമായി ഡസൻ കണക്കിന് തുടർചലനങ്ങളാണ് ഉണ്ടായത്. എന്നാൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കിഴക്കന്‍ ഹുവാലിയനില്‍ രേഖപ്പെടുത്തിയ 6.3 വ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായതെന്ന് സെന്‍ട്രല്‍ വെതര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.തിങ്കളാഴ്ച വൈകുന്നേരം 5:08 നാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. ഇതിനു പിന്നാലെ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു എന്ന് സെൻട്രൽ ന്യൂസ് ഏജൻസി ഫോക്കസ് തായ്‌വാൻ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ തായ്‌പേയിലുൾപ്പെടെ വടക്കൻ, കിഴക്ക്, പടിഞ്ഞാറൻ തായ്‌വാനിലെ വലിയ ഭാഗങ്ങളിൽ കെട്ടിടങ്ങൾ രാത്രി മുഴുവൻ കുലുങ്ങി. ഏറ്റവും വലിയ ഭൂകമ്പം 6.3 തീവ്രത രേഖപ്പെടുത്തി.
ഏപ്രിൽ 3-ന് പ്രദേശത്തു ഉണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗ്രാമീണവും ജനവാസം കുറഞ്ഞതുമായ ഹുവാലിയൻ 17 പേരെങ്കിലും കൊല്ലപ്പെട്ടു, അതിനുശേഷം 1,000-ലധികം തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."