കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്ന് മാത്രം കുറഞ്ഞത് ആയിരത്തിലേറെ രൂപ
കൊച്ചി: കുത്തനെ കൂടിയിരുന്ന സ്വർണവിലയിൽ ഏറെ നാളുകൾക്ക് ശേഷം ആശ്വാസ വില. ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഇന്ന് കുറഞ്ഞത്. 52,920 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 54,040 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇന്ന് വൻകുറവ് ഉണ്ടായത്. ഗ്രാമിന് 140 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണവില 6615 രൂപയായി.
തുടർച്ചയായ ദിനങ്ങളിൽ റെക്കോർഡുകൾ ഇട്ട് മുന്നേറിയ സ്വർണവിലയിൽ ഇന്നലെയും ഇടിവ് ഉണ്ടായിരുന്നു. പവന് 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. 54,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6755 രൂപയായിരുന്നു ഇന്നലെത്തെ വില.
ഏപ്രിൽ 16 ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 15 ന് ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്‍ണവില പിന്നീട് തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്‍ധിച്ചത്. 12ന് രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് വില 53,760 രൂപയായിരുന്നു.
ഏപ്രില്‍ മാസത്തെ സ്വര്‍ണവില
01-Apr-24 50880
02-Apr-24 50680
03-Apr-24 51280
04-Apr-24 51680
05-Apr-24 51320
06-Apr-24 52280
07-Apr-24 52280
08-Apr-24 52520
09-Apr-24 52600
10-Apr-24 52880
11-Apr-24 52960
12-Apr-24 53760
13-Apr-24 53200
14-Apr-24 53200
15-Apr-24 53640
16-Apr-24 54360
17-Apr-24 54360
18-Apr-24 54120
19-Apr-24 54520
20-Apr-24 54440
21-Apr-24 54440
22-Apr-24 54040
23-Apr-24 52920
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."