ചെന്നൈയിൽ സ്റ്റോയ്നസിന്റെ ജോയ്നസ്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്റ്റോയ്നസിന്റെ സെഞ്ച്വറി കരുത്തിൽ ആവേശ ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ലഖ്നൗ വിജയം. ചെന്നൈ മുന്നോട്ടുവെച്ച 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ നിരയിൽ സ്റ്റോയ്നസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു. അവസാനം വരെ പോരാടിയ ഓസീസ് ഓൾ റൗണ്ടർ ലഖ്നൗവിനെ വിജയതീരമണച്ചു.
മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ ഫീൽഡിംഗിനിറങ്ങി. ചെന്നൈയെ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ് മുന്നിൽ നിന്ന് നയിച്ചു. 60 പന്തിൽ 108 റൺസുമായി റുതുരാജ് പുറത്താകാതെ നിന്നു. 27 പന്തിൽ 66 റൺസുമായി ശിവം ദൂബെയുടെ ഒറ്റയാൾ പോരാട്ടം കൂടി ആയപ്പോൾ ചെന്നൈ നാലിന് 210 എന്ന സ്കോറിലെത്തി.
മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ആദ്യ ഓവറിൽ തന്നെ പുറത്തായി. അപ്പോൾ സ്റ്റോയ്നസ് ക്രീസിലെത്തിയതാണ്. പിന്നെ ചെന്നൈയ്ക്കെതിരെ സ്റ്റോയ്നസ് ഒറ്റയ്ക്ക് പോരാടി. 63 പന്തിൽ 16 ഫോറും ആറ് സിക്സും സഹിതം 124 റൺസുമായി താരം പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാൻ 34, ദീപക് ഹൂഡ 17 എന്നിവർ സ്റ്റോണിസിന് കരുത്ത് പകർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."